വൃണങ്ങളാൽ എൻ ഹൃദയത്തിൻ പ്രതലത്തിൽ, ഒരിക്കലുമടങ്ങാത്ത വേദന, ഇരു കണ്ണടച്ചാൽ തൂങ്ങിയാടും രണ്ടു - ശിശുക്കൾ തൻ രോദനം അലയടിക്കേ, കരഞ്ഞു തളർന്നൊരാ അമ്മതൻ നോട്ടമെൻ  കഴുത്തിനു ചുറ്റും മരണപാശമായ് തീരെ, വിറയാർന്ന ശബ്ദമെൻ അന്തരാത്മാവിൽ നിന്നുയർന്നു, " കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ". ആരോ ജലം തേടി കുഴിച്ച ഗർത്തത്തിൽ - വീണൊരാ…