ഒരു നൂറു കനവിന്റെ ഈ രംഗശാലയിൽ,

ഒടുവിൽ തളർന്നു ഞാൻ കുമ്പിടുന്നു,

വിടരുന്ന പൂക്കളെ തല്ലി കൊഴിച്ചവർ,

വിടുവായന്മാർക്കു മാല കെട്ടി.

പണമുള്ളോർ, ഇല്ലാത്തോർ എന്ന വെലിക്കെട്ടിൽ,

പഴമ്പായ നെയ്തവരെന്നെ കുഴിച്ചു മൂടി

മൂന്നാം പക്കം ഉയർത്തെഴുന്നേൽക്കുവാൻ 

ആവത് ഞാൻ ശ്രമിച്ചു നോക്കി…

കാലം മറച്ചൊരാ ഓർമ്മ തടങ്ങളിൽ

ഈരണ്ടു കണ്ണീർ പൊഴിച്ചവർ പോയിരുന്നു.

ആടി തളർന്നൊരീ ഈ ഏകാന്ത നാടകം

ഞാൻ ഇന്നഴിച്ചൊരീ യാത്ര തുടങ്ങയായ്!